Sunday, May 19, 2019

ആദായനികുതിറിട്ടേണുകളുടെഇ-ഫയലിംഗില്‍19 ശതമാനം വര്‍ധന

2018-19 സാമ്പത്തിക വര്‍ഷത്തില്‍ആദായനികുതിറിട്ടേണുകളുടെഇ-ഫയലിംഗില്‍കുറവുണ്ടായതായിചിലമാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍തെറ്റാണെന്ന്‌കേന്ദ്ര ധനമന്ത്രാലയംവ്യക്തമാക്കി.
മുന്‍ സാമ്പത്തികവര്‍ഷത്തെ (2017-18) അപേക്ഷിച്ച്ഈ സാമ്പത്തിക വര്‍ഷത്തില്‍(2018-19) ആദായനികുതിറിട്ടേണുകള്‍ഇ-ഫയല്‍ചെയ്തവരുടെ എണ്ണത്തില്‍കുറവുവന്നതായിമാധ്യമങ്ങള്‍തെറ്റായിറിപ്പോര്‍ട്ട്‌ചെയ്തിരുന്നു. കാരണംവസ്തുനിഷ്ഠമായിഇരു സാമ്പത്തിക വര്‍ഷങ്ങളുടെയുംകണക്കുകള്‍തമ്മില്‍ പ്രത്യക്ഷമായിതാരതമ്യം ചെയ്യാന്‍ സാധിക്കില്ല.
2017-18 സാമ്പത്തിക വര്‍ഷത്തില്‍ 6.74 കോടിആദായ നികുതിദായകരില്‍ 5.47 കോടി പേര്‍ആദായ നികുതിറിട്ടേണ്‍ ഇ-ഫയല്‍ചെയ്തിരുന്നു. അതേസമയം, ഈ സാമ്പത്തിക വര്‍ഷത്തില്‍ (2018-19) 6.68 കോടിആദായ നികുതിദായകരില്‍ 6.49 കോടി പേര്‍ റിട്ടേണുകള്‍ഇ-ഫയല്‍ചെയ്തിട്ടുണ്ട്. അതായത്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 19 ശതമാനം വര്‍ധനയാണ് ഈ സാമ്പത്തിക വര്‍ഷത്തെ കണക്കുകള്‍സൂചിക്കുന്നത്. മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് ഈ സാമ്പത്തിക വര്‍ഷത്തില്‍ആദായനികുതിറിട്ടേണുകള്‍ഇ-ഫയല്‍ചെയ്തവരുടെ എണ്ണത്തില്‍വര്‍ധനയാണ്ഉണ്ടായിരിക്കുന്നത്.
2017-18 ല്‍ ഇലക്‌ട്രോണിക്അല്ലാത്ത പേപ്പര്‍ ഫയലിംഗ്‌വഴിയുള്ളആദായ നികുതിറിട്ടേണുകളുടെഎണ്ണം 9.2 ലക്ഷമായിരുന്നു. അതേസമയം, 2018-19 ലേത് 4.8 ലക്ഷവും. മിക്ക നികുതിദായകരുംഇ- ഫയലിംഗിലേക്ക്തിരിഞ്ഞതായിട്ടാണ്ഇത്ചൂണ്ടിക്കാട്ടുന്നത്.