Friday, May 17, 2019

ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം - എറണാകുളം - അങ്കമാലി, തൃശ്ശൂര്‍ - വടക്കാഞ്ചേരി


എറണാകുളം- അങ്കമാലി, തൃശ്ശൂര്‍-വടക്കാഞ്ചേരിസെക്ഷനുകള്‍ക്കിടയില്‍റെയില്‍പ്പാത നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതത്തില്‍താഴെപ്പറയും പ്രകാരം നിയന്ത്രണങ്ങളേര്‍പ്പെടുത്തി :

പൂര്‍ണ്ണമായും റദ്ദാക്കിയ ട്രെയിനുകള്‍

1)     എറണാകുളം-ഗുരുവായൂര്‍ പാസഞ്ചര്‍ ട്രെയിനിന്റെ (നമ്പര്‍: 56370) ഈ മാസം 18 മുതല്‍ 20 വരെയുള്ള സര്‍വ്വീസുകള്‍ റദ്ദാക്കി.

2)     ഗുരുവായൂര്‍ - എറണാകുളം പാസഞ്ചര്‍ ട്രെയിനിന്റെ (നമ്പര്‍: 56375) ഈ മാസം 18 മുതല്‍ 20 വരെയുള്ള സര്‍വ്വീസുകള്‍ റദ്ദാക്കി.

ഷൊര്‍ണ്ണൂരിനുംതൃശ്ശൂരിനുമിടയ്ക്ക് ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍

1)     കോയമ്പത്തൂര്‍-തൃശ്ശൂര്‍ പാസഞ്ചര്‍ ട്രെയിന്‍ (നമ്പര്‍: 56605) ഈ മാസം 18 മുതല്‍ 22 വരെഷൊര്‍ണ്ണൂരിനുംതൃശ്ശൂരിനുമിടയില്‍സര്‍വ്വീസ് നടത്തുന്നതല്ല.

2)     തൃശ്ശൂര്‍- കണ്ണൂര്‍ പാസഞ്ചര്‍ ട്രെയിന്‍ (നമ്പര്‍: 56603) ഈ മാസം 18 മുതല്‍ 22 വരെതൃശ്ശൂരിനുംഷൊര്‍ണ്ണൂരിനുമിടയില്‍സര്‍വ്വീസ് നടത്തില്ല.

നിയന്ത്രണമേര്‍പ്പെടുത്തിയ ട്രെയിന്‍ സര്‍വീസുകള്‍

1)     ചെന്നൈ എഗ്മോര്‍ - ഗുരുവായൂര്‍ എക്‌സ്പ്രസ്സ് ട്രെയിന്‍ (നമ്പര്‍: 16127)  ഈ മാസം 18 മുതല്‍ 22 വരെ എറണാകുളം ജംഗ്ഷന്‍ റെയില്‍വേസ്റ്റേഷനില്‍രണ്ടു മണിക്കൂര്‍ നിര്‍ത്തിയിടും.

2)     കൊച്ചുവേളി-ലോക്മാന്യ തിലക് ടെര്‍മിനസ്‌ദ്വൈവാര സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്സ് ട്രെയിന്‍ (നമ്പര്‍: 22114) ഈ മാസം 20 ന് ഒല്ലൂര്‍/തൃശ്ശൂര്‍‌സ്റ്റേഷനുകളില്‍40 മിനിറ്റ് നിര്‍ത്തിയിടും.

3)     എറണാകുളം- പൂനെ എക്‌സ്പ്രസ്സ് (നമ്പര്‍: 22149)  ഈ മാസം 21 ന് തൃശ്ശൂര്‍/ ഒല്ലൂര്‍‌സ്റ്റേഷനുകളില്‍40 മിനിറ്റ് നിര്‍ത്തിയിടും.

4)     തിരുവനന്തപുരം സെന്‍ട്രല്‍ - ഹസ്രത് നിസ്സാമുദ്ദീന്‍ സൂപ്പര്‍ ഫാസ്റ്റ് എക്‌സപ്രസ്സ് (നമ്പര്‍ ; 22655) ഈ മാസം 22 ന് തൃശ്ശൂര്‍/ഒല്ലൂര്‍‌സ്റ്റേഷനുകളില്‍40 മിനിറ്റ് നിര്‍ത്തിയിടും.